മരംകൊത്തി ചാനൽ കെ.സുധാകരനെ കെ പി സി സി പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് പുറത്താക്കാൻ ശ്രമം തുടങ്ങിയിട്ട് ഏറെ നാളായി. ഒടുവിൽ വേറേ ചില ചാനലുകളിൽ പ്രവർത്തിക്കുന്ന ഇടത്- ബിജെപി അടിമ മാധ്യമ പ്രവർത്തകരിൽ ചിലർ അത് ഏറ്റു പിടിച്ച്, കടിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ്.കെ.സുധാകരനെ പുറത്താക്കിയോ നീക്കിയോ മറ്റൊരാളെ ആസ്ഥാനത്ത് പ്രതിഷ്ഠിക്കുമെന്നാണ് ആ പാവങ്ങൾ ജനങ്ങളെ, പ്രത്യേകിച്ച് സിപിഎം- ബിജെപി അനുയായികളെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നത്. സുധാകരന് തന്നെ എണീറ്റ് മാറിയിരിക്കാനും നടക്കാനും തത്കാലം പ്രാപ്തിയുള്ളതുകൊണ്ട് മരംകൊത്തി ചാനലും മണികണ്ടൻ ചാനലുമൊന്നും ചുമട്ടുതൊഴിലാളികളുമായി കാത്തിരിക്കേണ്ട കാര്യമില്ലാത്തതാണ്. എന്ത് ചെയ്യാം, കാല് നക്കി മാത്രം ശീലമുള്ള ചില മാധ്യമ പ്രവർത്തകർക്ക് നേരേ ചൊവ്വേ കാര്യം പറഞ്ഞാലൊന്നും മനസ്സിലാകില്ല. കാരണം എ കെ ജി സെൻ്ററിലെ അമ്പും തുമ്പുമില്ലാത്ത ഏതേങ്കിലും അരപ്പിരി സഖാവോ മാരാർ ഭവനിലെ ഏതേലും തീയതി തിരിച്ചറിയാൻ വെളിവില്ലാത്ത ചാലകോ പറയുന്നത് എന്തോ വലിയ കാര്യമാണെന്ന മട്ടിൽ തള്ളിവിടുന്ന മണ്ടത്തരമോ വലിയ എക്സ്ക്ലൂസീവാണെന്ന മട്ടിൽ ചുമക്കാൻ അല്ലാതെ മറ്റൊന്നും ഈ മാപ്രകൾ എന്ന ആട്ട് കേൾക്കാൻ വിധിക്കപ്പെട്ടവർക്ക് അറിയില്ല. കെപിസിസി പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് സുധാകരനെ അവർ ഉന്തിത്തള്ളിമാറ്റി പകരം ആദ്യം കെ.മുരളീധരനെ കെ പി സി സി പ്രസിഡൻ്റക്കാൻ നോക്കി. ലീഡർ മുരളീധരൻ ഈ തള്ളുകരെ ഒത്തിരി കണ്ടതായതിനാൽ കാര്യമായൊന്നും പറഞ്ഞില്ല. പിന്നെ ബെന്നി ബഹനാനേ കെപിസിസി പ്രസിഡൻ്റായി മരംകൊത്തി ചാനലും കൂട്ടുകാരും ചേർന്ന് ഏകപക്ഷീയമായി കെപിസിസി പ്രസിഡൻ്റായി പ്രഖ്യാപിച്ചു. പക്ഷെ പ്രഖ്യാപനം നടത്തുംമുൻപ് സംശയമായി. ഇനി ആൻ്റോ ആൻ്റണിയെങ്ങാനും ? സംശയം മൂത്തപ്പോൾ കുറച്ചു ദിവസം ചർച്ച ചെയ്തിട്ടും മാധ്യമങ്ങൾക്ക് കെപിസിസി പ്രസിഡൻ്റിനെ പ്രഖ്യാപിക്കാൻ കഴിഞ്ഞില്ല. അപ്പോൾ ആണ് വേറൊരു മിടുക്കനെ അങ്ങ് നിയമിക്കാമെന്ന് മാധ്യമങ്ങൾക്ക് തോന്നി. പ്രഖ്യാപനവും നടത്തി - റോജി എം ജോൺ ! പ്രഖ്യാപനം എന്നിട്ടും നടന്നില്ല.ഒടുവിൻ ഇപ്പോൾ അവർ പുതിയ കെപിസിസി പ്രസിഡൻ്റിൻ്റെ പേര് മാധ്യമങ്ങൾ പ്രഖ്യാപിച്ചു. സണ്ണി ജോസഫ് !
എന്നാൽ കെ.സുധാകരനും ഹൈക്കമാൻ്റിനും ഒരേ സമയം താൽപര്യമുള്ള മറ്റൊരു പേര് പാർട്ടിക്കകത്തും മറ്റ് വിഭാങ്ങൾക്കിടയിൽ നിന്നും ഉയർന്നു വന്നിരുന്നു. ആ പേര് എന്തുവന്നാലും മാധ്യമങ്ങൾ മിണ്ടില്ല. കാരണം ആ പേര് മിണ്ടരുത് എന്ന് സംസ്ഥാനത്തെ സിജെപി മുന്നണി നേതാക്കാൾ മാധ്യമങ്ങളെ വിലക്കി. ആ പേര് മാത്യു കുഴൽനാടൻ എന്നാണ്. അത് പറയില്ല. പറയാൻ പാടില്ല എന്നും ആ പേര് ചർച്ചയാകരുത് എന്നും പിണറായിക്കും സി പി എമ്മിനും നിർബന്ധമുണ്ട്. മകൾ വീണയെ കേസിൽ പെടുത്താൻ നീക്കം നടത്തുന്ന മാത്യു കുഴൽനാടൻ കെപിസിസി പ്രസിഡൻ്റായി വന്നാൽറായി വിജയന് അറിയാം. അപ്പോൾ മാത്യുവിനെ പ്രമോട്ട് ചെയ്യാൻ കഴിയുന്ന വാർത്തകൾ ഒന്നും നൽകരുതെന്ന് മാനിഫെസ്റ്റോ ചുമട്ടുകാർക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ്. അതു കൊണ്ട് മാത്യു കുഴൽനാടൻ്റെ ഒഴികെ മറ്റുള്ള ഏത് പേരും ചർച്ചയാക്കാനാണ് ഉത്തരവുള്ളത്. ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന സുധാകരൻ ഒരു വർഷത്തോളമായി കെപിസിസി പ്രസിഡൻ്റ് സ്ഥാനത്ത് നിന്നും മാറാൻ തയാറായിട്ട്. ഇക്കാര്യവും മിണ്ടരുത് എന്നാണ് മാധ്യമങ്ങൾക്ക് കാരണഭൂതൻ്റെ നിർദ്ദേശം. വാസ്തവം എന്തായാലും തൻ്റെ വർഗ്ഗ ശത്രുവായ കെ.സുധാകരനെ കെ പി സി സി പ്രസിഡൻറ് സ്ഥാനത്ത് നിന്ന് നേതൃത്വം നീക്കം ചെയ്തു എന്ന് പറഞ്ഞ് അവഹേളിക്കണമെന്നാണ് നിർദേശം നൽകിയിട്ടുള്ളത്. ഇനി ഏതൊക്കെ പേരുകൾ ഈ മരംകൊത്തികളും മാപ്രകളും പറയുമെന്ന് പ്രവചിക്കുക വ്യക്തമല്ല. ഇപ്പോൾ സണ്ണി ജോസഫ് എംഎൽഎയ്ക്കാണ് മരക്കറ്റി ചാനൽ അവസരം നൽകിയിട്ടുള്ളത്. ഇനിയാരേയും കിട്ടിയില്ലെങ്കിൽ ഈ മാധ്യമങ്ങൾ എല്ലാം ചേർന്ന് സാക്ഷാൽ പിണറായി വിജയനെ തന്നെ കെപിസിസി പ്രസിഡൻ്റാക്കി കളയുമോ എന്ന ഭീതിയിലാണ് നാട്ടുകാർ.
Will the media declare Pinarayi Vijayan as KPCC President?